ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി പണം തട്ടി

Sunday 18 February 2018 12:23 pm IST

 

 

പെരുമ്പുഴ: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ഏജന്റിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. മൃഗാശുപത്രി മുക്കിലെ അശ്വതി ലോട്ടറി സെന്ററിലെത്തിയ ആള്‍ ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ വെട്ടി ഒട്ടിച്ച് 1000 രൂപാ സമ്മാനം ഉണ്ടെന്ന് കാണിച്ച് പണം തട്ടി.

കഴിഞ്ഞ വെള്ളിയാഴ്ചത്തെ നിര്‍മ്മല്‍ ലോട്ടറിയുടെ ചഥ807045 നിര്‍മല്‍ ലോട്ടറി ടിക്കറ്റ് 807055 എന്നാക്കിയാണ് പണം കൈക്കലാക്കിയത്. അവസാന നാല് അക്കമായ 7055 ന് 1000 സമ്മാനമുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ലോട്ടറിയിലെ നാല് മാറ്റി അഞ്ച് ആക്കി സന്തോഷിനെ സമീപിച്ച് ലോട്ടറി അടിച്ചു എന്ന് ധരിപ്പിച്ച് പുതിയ മൂന്ന് ടിക്കറ്റുകളും ബാക്കി 910 രൂപാ പണവുമായി കടന്നു കളഞ്ഞു.

സമ്മാനം നേടിയ ടിക്കറ്റുകള്‍ ലോട്ടറി ഓഫീസ് ചെന്ന് സ്‌കാന്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.