മുംബൈ: വില കുറഞ്ഞതും മികവുറ്റതുമായ സാനിറ്ററി നാപ്കിനുകൾ നൽകുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ചു. ‘അസ്മിതാ യോജന’ എന്ന പേരിലാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് ആർത്തവ സുരക്ഷിതത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
അന്തർദേശീയ വനിതാ ദിനത്തിൽ പദ്ധതി ആരംഭിക്കും. പദ്ധതി പ്രകാരം ജില്ലാ പരിഷത്തിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അഞ്ച് രൂപയ്ക്ക് സാനിറ്ററി നാപ്കിന്റെ പാക്കറ്റ് ലഭ്യമാകുന്നതാണ്. ഗ്രാമവാസികളായ സ്ത്രീകൾക്ക് സബ്സിഡി നിരക്കിലും നാപ്കിനുകൾ ലഭിക്കും.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബോളിവുഡ് നടൻ അക്ഷയ് കുമാർ എന്നിവർ ചേർന്നായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക. അടുത്തിടെ അക്ഷയ് കുമാറിന്റെ പാഡ്മാൻ ചിത്രം ആർത്തവ സുരക്ഷയെക്കുറിച്ചും നാപ്കിനുകളുടെ പ്രാധാന്യത്തെക്കുറിച്ചും ആസ്പദമാക്കിയുള്ളതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: