തെരഞ്ഞെടുപ്പ് ഫലം ചരിത്രമാകും; ബിജെപിക്ക് വിജയം സുനിശ്ചിതം

Sunday 18 February 2018 3:54 pm IST

അഗര്‍ത്തല: മണിക് സർക്കാരിൻ്റെ അഴിമതി ഭരണത്തെ തച്ചുടച്ച് ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ബിപ്ലവ് കുമാർ ദേബ്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഒരു ചരിത്ര സംഭവമായിരിക്കുമെന്നും തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ഉദയ്പുരിലുള്ള ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ തെരഞ്ഞെടുപ്പിൻ്റെ ഫലം ചരിത്രമാകും, തീർച്ചയായും ഈ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ തന്നെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു- ദേബ് പറഞ്ഞു. 

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചുവരികയാണ്. 59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മാർച്ച് 3ന് ഫലം പുറത്ത് വരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.