സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്സല്‍ ആക്രമണം. ഏറ്റുമുട്ടലില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സുക്മയിലെ ബഹ്ജി പോലീസ് സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് സുരക്ഷാസേനയും നക്സലുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും സുക്മയില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: