മയക്കുമരുന്ന്: കേരളത്തില്‍ കേസുകള്‍ ഇരട്ടിയായി

Sunday 18 February 2018 5:43 pm IST
കേരള പോലീസിനെ പ്രതിനിധീകരിച്ച ഐ.ജി. പി.വിജയന്‍ കേരളം സ്വീകരിച്ച നടപടികള്‍ അവതരിപ്പിച്ചു. മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിനൊപ്പം ആവശ്യകത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേരളം ചെയ്തുവരുന്നുണ്ട്. ഇതു രണ്ടും ഫലപ്രദമാക്കിയാലേ മയക്കുമരുന്ന് ഉപയോഗം കുറച്ചുകൊണ്ടുവരാനാകൂ.

തിരുവനന്തപുരം: കേരളം മയക്കു മരുന്നിന്റെ തലസ്ഥാനമാകുന്നു. മയക്കു മരുന്നു കേസിന്റെ  ശതമാനം ഏറ്റവും ഉയര്‍ന്ന സംസ്ഥനമായി കേരളം മാറി. 2017ല്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയോളം കേസ്സുകളാണ് രജ്ിസ്ടര്‍ ചെയ്തത്. 2016 ല്‍ 5924 കേസുകള്‍  രജിസ്റ്റര്‍ ചെയ്തപ്പോള്‍് 2017ല്‍  9242 കേസുകള്‍ ചാര്‍ജ് ചെയ്തു. മയക്കുമരുന്നു ഉപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച കണക്കിലാണിത് സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം വ്യക്തമാകുന്നത്. 

കേരള പോലീസിനെ പ്രതിനിധീകരിച്ച ഐ.ജി. പി.വിജയന്‍ കേരളം സ്വീകരിച്ച നടപടികള്‍ അവതരിപ്പിച്ചു. മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിനൊപ്പം ആവശ്യകത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേരളം ചെയ്തുവരുന്നുണ്ട്. ഇതു രണ്ടും ഫലപ്രദമാക്കിയാലേ മയക്കുമരുന്ന് ഉപയോഗം കുറച്ചുകൊണ്ടുവരാനാകൂ. പോലീസും എക്‌സൈസും ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. പോലീസില്‍ ഇതിനായി വളരെ ചിട്ടയായ  ഉദ്യോഗസ്ഥ സംവിധാനം നിലവിലുണ്ടെന്നും കേരളം വ്യക്തമാക്കി. 

മയക്കുമരുന്നിന്റെ അന്തര്‍സംസ്ഥാന കടത്തും വിപണനവും ഫലപ്രദമായി തടഞ്ഞാലേ മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഫലപ്രദമാകൂയെന്ന് യോഗം വിലയിരുത്തി. അന്തര്‍സംസ്ഥാന ഏകോപനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ദേശീയ സംസ്ഥാനതല ഉദ്യോഗസ്ഥര്‍, വിവിധ സംസ്ഥാനങ്ങളിലെ മയക്കുമരുന്നു വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ബ്യൂറോ, കോസ്റ്റ് ഗാര്‍ഡ്, അതിര്‍ത്തിരക്ഷാസേന, അസംറൈഫിള്‍സ്  തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

 കഞ്ചാവ് പോലുള്ള പ്രകൃതിദത്ത ലഹരിമരുന്നുകളെക്കാള്‍ പതിന്‍മടങ്ങ് ദോഷകരമായ കൃത്രിമ ലഹരിപദാര്‍ത്ഥങ്ങളും രാസവസ്തുക്കളും കേരളത്തിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്ന്  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സമ്മതിച്ചു.

  ഇതു തടയാന്‍ വരുംനാളുകളില്‍ ലഹരിവിരുദ്ധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും വിവിധ വകുപ്പുകളുമായുള്ള ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.