രജനിയും കമലും കൂടിക്കാഴ്ച നടത്തി

Sunday 18 February 2018 7:12 pm IST
രാഷ്ട്രീയമായ ഒത്തുചേരലിന് വഴിയൊരുക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഔപചാരികമായ ക്ഷണം മാത്രമാണിതെന്നും രാഷ്ട്രീയ മാനങ്ങളൊന്നുമില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും നടന്‍ കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയിസ് ഗാര്‍ഡനില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രീയമായ ഒത്തുചേരലിന് വഴിയൊരുക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഔപചാരികമായ ക്ഷണം മാത്രമാണിതെന്നും രാഷ്ട്രീയ മാനങ്ങളൊന്നുമില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

തന്റെ തീരുമാനങ്ങള്‍ രജനിയുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. ഒരു യാത്രയ്ക്ക് ഒരുങ്ങും മുമ്പ് ഇഷ്ടമുള്ളവരുമായി താന്‍ കൂടിക്കാഴ്ച നടത്താറുണ്ട്. സൗഹൃദപരമായ കൂട്ടിക്കാഴ്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും കമല്‍ വ്യക്തമാക്കി. രജനികാന്ത് തനിക്ക് എല്ലാ വിധ ഭാവുകങ്ങളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് ജനതയെ സേവിക്കാനാണ് കമല്‍ ഒരുങ്ങുന്നതെന്നും എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും ദൈവം അദ്ദേഹത്തിന് നല്‍ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ രജനികാന്ത് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.