ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Monday 19 February 2018 1:43 am IST


ചേര്‍ത്തല:  മദ്യപിച്ച് വാഹനം ഓടിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 110 പേരുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കള്‍ മുതല്‍ ശനി വരെയുള്ള കണക്കാണിത്.  അമിതമായി ഭാരം കയറ്റിയ ആറ് ടോറസ് ലോറികളും പിടികൂടി 70,000 രൂപ പിഴ ശിക്ഷിച്ചു. നിയമാനുസൃതം 25 ടണ്‍ ശേഷിയാണ് ലോറികള്‍ക്കെങ്കിലും പലരും 40 മുതല്‍ 45 ടണ്‍ വരെയാണ് ഭാരം കയറ്റുന്നതെന്നും പറഞ്ഞു. റോഡ് പണിയുടെ മറവിലാണ് ഇത്തരത്തില്‍ അമിതഭാരവുമായി ലോറികള്‍ പായുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.