വാഹനാപകടം ബ്ലാക്ക് സ്പോട്ടുകളില്‍ സുരക്ഷ ഉറപ്പാക്കും

Monday 19 February 2018 1:43 am IST


ആലപ്പുഴ: ജില്ലയില്‍ കണ്ടെത്തിയ ബ്ലാക്ക് സ്പോട്ടുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ അടിയന്തിരമായി ചെയ്യാന്‍ ദേശീയ പാത വിഭാഗം, കെഎസ്ടിപി, കെല്‍ട്രോണ്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ല കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശം നല്‍കി. റോഡ് സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ദേശം.
 നങ്ങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒഎന്‍കെ ജങ്ഷന്‍ വരെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ ഹരിപ്പാട് ഡിവിഷന് 38,82,300 രൂപ അനുവദിച്ചു. അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ ദേശീയ പാത വിഭാഗം, കെല്‍ട്രോണ്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
  ഹരിപ്പാട് കെഎസ്ആര്‍ടിസി ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കെല്‍ട്രോണ്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ചു. ഇതിനാവശ്യമായ തുക അനുവദിക്കാന്‍ സംസ്ഥാന റോഡ് സുരക്ഷ അതോറിട്ടിക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.