ഹര്‍ത്താല്‍ സമാധാനപരം

Monday 19 February 2018 1:45 am IST


ആലപ്പുഴ: നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഎമ്മും കോണ്‍ഗ്രസും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സമാധാനപരം. ഞായറാഴ്ച ഉച്ചവരെ ആയിരുന്നു ഹര്‍ത്താല്‍.
  കെഎസ്ആര്‍ടിസി ബസുകളും ജലഗാതഗത വകുപ്പിന്റെ ബസുകളും സര്‍വീസ് നടത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. കടകള്‍ തുറന്നില്ല. സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
  കെഎസ്‌യു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കെഎസ്‌യുക്കാര്‍ വ്യാപകമായി ഇതര മറ്റു പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
  അക്രമ സംഭവങ്ങളെപ്പറ്റി പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ, പുളിങ്കുന്ന് സിഐമാരുടെ നേതൃത്വത്തില്‍ 20 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
  അതിനിടെ കെഎസ്‌യു ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പഠിപ്പുമുടക്കില്‍ നിന്നും ആലപ്പുഴ ജില്ലയെ ഒഴിവാക്കി. പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒഴിവാക്കുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.