ചികിത്സാപ്പിഴവ്; കൈവിരലുകളുടെ സ്വാധീനം നഷ്ടമായി

Monday 19 February 2018 1:46 am IST


ആലപ്പുഴ:  മെഡിക്കല്‍ കോളജാശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കുട്ടിയുടെ കൈവിരലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന കൊല്ലംപറമ്പില്‍ മനോജ് പ്രഭുവിന്റെ മകന്‍ മിഥുന്റെ (12) വലതു കൈയിലെ മൂന്ന് വിരലുകളുടെ സ്വാധീനമാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചികില്‍സക്കായി ലക്ഷങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ കുടുംബം.  ജനുവരി 5 നാണ് അമ്പലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ദിവസം കുട്ടി ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്ന് വീണത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കൈക്ക് സിടി സ്‌കാന്‍ എടുക്കാതെ എക്‌സ്‌റേ പരിശോധന മാത്രമാണ് നടത്തിയത്. എട്ടു തുന്നലും ഉണ്ടായിരുന്നു. ഇതിനു ശേഷം ഡിസ്ചാര്‍ജായ കുട്ടിക്ക് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ കൈയുടെ വേദന കൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചപ്പോള്‍ ഫിസിയോ തൊറാപ്പി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.  വേദന കുറയാതെ വന്നതോടെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കൈയുടെ ഉള്‍ഭാഗത്ത് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.   ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു വിരലുകളുടെയും സ്വാധീനം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഇതു മൂലം കുട്ടിക്ക് എഴുതാനും കഴിയില്ല. ഇതിന് സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവു വരും.  മിഥുനെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ എസ്ബിഐ അമ്പലപ്പുഴ ശാഖയിലെ57032656258 എന്ന അക്കൗണ്ട് നമ്പരില്‍ സഹായം നല്‍കണം. ഐഎഫ്‌സി കോഡ് എസ്ബിഐ എന്‍0070082.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.