ഇറാന് നെതന്യാഹുവിന്റെ താക്കീത്

Sunday 18 February 2018 7:46 pm IST

മ്യൂണിക്ക് (ജര്‍മ്മനി): ഇറാന് താക്കീത് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കരുതെന്നാണ് അദ്ദേഹം മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫന്‍സില്‍ സംസാരിക്കവെ വ്യക്തമാക്കിയത്. ടെഹ്‌റാനിലെ സ്വേച്ഛാധിപതിയോടാണ് തന്റെ ശാസനയെന്നും അദ്ദേഹം വ്യക്തമാക്കി. 

വ്യോമപാത അതിക്രമിച്ച് വന്ന ഇറാന്‍ ഡ്രോണുകളെ ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഫെബ്രുവരി 10ന് സിറിയയില്‍ നിന്നെത്തിയ ഡ്രോണുകളാണിവയെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇതിനെ വെടിവെച്ചിടുന്നതിനിടെയാണ് ഇസ്രായേലിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നത്. ഇതിനെ തുടര്‍ന്ന് സമ്മേളനത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദവും ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.