തിബറ്റിലെ ബുദ്ധ ക്ഷേത്രത്തില്‍ തീപിടിത്തം

Sunday 18 February 2018 7:45 pm IST

ബീജിങ്: പ്രമുഖ തിബറ്റന്‍ ബുദ്ധസന്യാസി കേന്ദ്രമായ ജോഖാങ്ങിലെ ലാസ ക്ഷേത്രത്തില്‍ തീപിടിത്തം. ആളപായമില്ല. ചൈനയിലെ ബുദ്ധമത വിശ്വാസികള്‍ ഏറ്റവും പവിത്രമായ സ്ഥലമായാണ് 1000 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തെ  കണക്കാക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. 

പ്രദേശിക മാധ്യമങ്ങള്‍ തീപിടിത്തത്തിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവിട്ടിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 

ഇന്ത്യന്‍ ശൈലിയായ വിഹാര മാതൃകയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. 

ചൈനയുടേയും ലോകത്തിന്റേയും വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് തീത്ഥാടകരാണ് പ്രതിദിനം ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.