ചങ്ങനാശ്ശേരി: കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് ചങ്ങനാശേരി മുന്‍സിപ്പല്‍ മിനി ടൗണ്‍ ഹാളില്‍ സിഎഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.എസ്.റ്റി.എ ജില്ലാ പ്രസിഡന്റ് ഒ.എം.ജോണ്‍ അധ്യക്ഷനാകും. കെ.എസ്.റ്റി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തും. പ്ലസ്ടു ക്യാഷ് അവാര്‍ഡ് വിതരണം ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യുവും,ചികിത്സാ ധനസഹായവിതരണം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്മാന് എന്‍.വി പ്രദീപ്കുമാറും നിര്‍വ്വഹിക്കും.വിധവാ പെന്ഷന് തടഞ്ഞുവച്ചിരിക്കുന്നത് ഉടന്‍ വിതരണം ചെയ്യുക, പ്രസവാനുകൂല്യം 15,000 രൂപയായി ഉയര്‍ത്തുക, അംശാദായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനമെന്ന് ഭാരവാഹികളായ .എം.ജോണ്‍ പി.ജി.സുരേന്ദ്രന്, കെ.റ്റി.ജോസഫ്, കെ.റ്റി.സുരേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: