തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Monday 19 February 2018 2:00 am IST
തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനുശേഷം തിരുനടയിലെ കെടാവിളക്കില്‍ അസി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി ദീപം തെളിച്ചു.

 

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി സഹകാര്‍മികത്വം വഹിച്ചു.  കൊടിയേറ്റിനുശേഷം തിരുനടയിലെ കെടാവിളക്കില്‍ അസി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി ദീപം തെളിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ വി.ആര്‍ ജ്യോതി, ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു, ഉപദേശക സമിതി ഭാരവാഹികളായ രാജേന്ദ്രന്‍ നടുമുറി, മോഹന്‍ സൗപര്‍ണിക, സുരേഷ് കളപ്പുരയ്ക്കല്‍മഠം, മനോഹരന്‍ കൈത്താളത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവദിവസങ്ങളില്‍ അന്നദാനം, ശ്രീബലി, താലപ്പൊലി, കാഴ്ച ശ്രീബലി, ഉത്സവബലി ദര്‍ശനം കഥകളി, നാടകം, തിരുവാതിരകളി, കുറത്തിയാട്ടം, സംഗീതകച്ചേരി, നൃത്തനൃത്യങ്ങള്‍, ഗാനമേള, ഓട്ടന്‍തുള്ളല്‍, നാമാഘോഷലഹരി, ഭക്തിഗാനമഞ്ജരി എന്നിവ നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.