സംസ്‌കാരത്തെക്കുറിച്ച് ബോധവത്കരണം നടത്തണം: മോഹന്‍ ഭാഗവത്

Sunday 18 February 2018 7:05 pm IST

വാരാണസി: ഹിന്ദു സമൂഹത്തെ മതംമാറ്റത്തില്‍ നിന്നും രക്ഷിക്കുന്നതിനായി ഹിന്ദുമതത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സ്വയം സേവകരോട് ആഹ്വാനം ചെയ്തു. 

ബാദല്‍പൂരില്‍ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ആളുകള്‍ നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കണം. ഹിന്ദുക്കളെ മറ്റുമതങ്ങളിലേയ്ക്ക് മാറ്റുന്നതിനായി നിരവധി സംഘടനകളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും സര്‍സംഘചാലക് പറഞ്ഞു. 

ഗ്രാമങ്ങളുടെ വികസനമാണ് സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും അടിത്തറ. രാജ്യത്തെ ഗ്രാമങ്ങളുടെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. പശുസംരക്ഷണത്തിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. വൈദ്യശാസ്ത്രരംഗത്ത് പശു അനുബന്ധ ഉല്പ്പന്നങ്ങളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.