ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവിധാനം

Monday 19 February 2018 2:00 am IST

മട്ടാഞ്ചേരി: ഭിന്നശേഷിക്കാര്‍ക്ക് പുരാവസ്തു കേന്ദ്രങ്ങളിലെ കാഴ്ചകള്‍ കാണാന്‍ പ്രത്യേക സംവിധാനമൊരുങ്ങുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള മട്ടാഞ്ചേരി കൊട്ടാരം,  ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളി  (വാസ്‌കോഡഗാമ പള്ളി) എന്നിവിടങ്ങളിലാണ് സൗകര്യങ്ങളൊരുക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായുള്ള പദ്ധതിക്കായി കേന്ദ്രപുരാവസ്തു വകുപ്പ് നടപടികള്‍ തുടങ്ങി. നൂറ്റാണ്ട് പഴക്കമുള്ളതാണ് ഇരുകേന്ദ്രങ്ങളും. ഭിന്നശേഷിക്കാര്‍ക്ക് പുരാവസ്തുക്കളും പ്രദര്‍ശനങ്ങളും കാണുന്നതിനുള്ള പ്രത്യേകവഴികള്‍, റാമ്പുകള്‍, വീല്‍ചെയര്‍ സംവിധാനം തുടങ്ങി വിവിധ തരം സൗകര്യങ്ങളാണ് ഒരുക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരത്തില്‍ ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനും ആലോചനയുണ്ട്. കൊട്ടാര

ത്തിലെ ചുവര്‍ ചിത്രങ്ങള്‍ രാജഭരണകാലത്തെ പുരാവസ്തുക്കള്‍ ആഭരണങ്ങള്‍ ആയുധങ്ങള്‍ എന്നിവയുടെ ഗ്യാലറികളെ കോര്‍ത്തിണക്കിയുള്ള വീല്‍ചെയര്‍ പാതയാണ് വിഭാവനം ചെയ്യുന്നത്. ഇതൊരുക്കുന്നതിന് കൊച്ചി ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ പള്ളിയധികൃതരുമായി സംവിധാനമൊരുക്കും. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതി പ്രകാരമാണിതിന് പണം കണ്ടെത്തുക.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.