ആലപ്പുഴ: മാര്‍ച്ച് അഞ്ചു മുതല്‍ നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അനിശ്ചിതകാല സമരത്തിന് യുഎന്‍എ തീരുമാനം. ഇതു സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി.
ആറു മാസമായി കെവിഎം ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപക പണിമുടക്കിന് യുഎന്‍എ ആഹ്വാനം ചെയ്തത്.
കഴിഞ്ഞ ജൂലൈയില്‍ വേതനവര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മാനേജുമെന്റുകള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കെവിഎം ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചതെന്നാണ് നഴ്സുമാര്‍ പറയുന്നത്.
നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്, എ.എം. ആരിഫ് എംഎല്‍എ, കളക്ടര്‍ ടി. വി. അനുപമ എന്നിവര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: