കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ വിമാനം പറന്നു

Monday 19 February 2018 2:30 am IST

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവള റഡാര്‍ സംവിധാനം പരിശോധിക്കുന്നതിനായി പരീക്ഷണ വിമാനം പറന്നു. കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കിനി വിമാനത്താവളത്തിലേക്ക് എത്താമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ പറഞ്ഞു. 

സെപ്തംബറിന് മുമ്പ് വിമാനത്താവളം സജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണവിമാനം പറത്തിയത്. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘം എഎഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്ന് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.