കള്ളക്കടത്തുകാരുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും

Monday 19 February 2018 2:30 am IST

കോഴിക്കോട്: കള്ളക്കടത്തുകാരുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. 

നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സ്‌കാനര്‍, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയവ സ്ഥാപിച്ച് സുരക്ഷാ പരിശോധനയുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കണ്ണൂരിലും കോഴിക്കോട്ടും സെന്‍സറ്റൈഷേന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. 

കണ്ണൂര്‍ വിമാനത്താവളത്തിലെ പരിശോധന പഴുതടച്ചതാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, സിഐഎസ്എഫ്, ഡിആര്‍ഐ തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപനമുണ്ടാക്കുമെന്നും സുമിത് കുമാര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അസി.കമ്മീഷണര്‍ നിതിന്‍ലാല്‍, എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ കാര്‍ഗോ അസി. കമ്മീഷണര്‍ ജോയ് തോമസ്, കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ അസി. കമ്മീഷണര്‍ ഡേവിഡ് മണ്ണത്ത് എന്നിവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.