സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് മാനേജ്‌മെന്റ്

Monday 19 February 2018 2:30 am IST

സെബിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സിന്റെ (എന്‍ഐഎസ്എം) 2018-19 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ്-പിജിഡിഎം-എസ്എം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. സെക്യൂരീറ്റീസ് മാര്‍ക്കറ്റ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം.

എഐസിടിഇയുടെ അനുമതിയോടെ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സാണിത്. സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്‍കുന്നതോടൊപ്പം ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, അക്കൗണ്ടിംഗ് ആന്റ് റിപ്പോര്‍ട്ടിംഗ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് ആന്റ് കമ്പ്യൂട്ടിംഗ്, ലോ ആന്റ് കംപ്ലയന്‍സ് മുതലായ വിഷയങ്ങളും പഠിപ്പിക്കും.

താല്‍പര്യമുള്ള ഏതൊരു ബിരുദധാരിക്കും അപേക്ഷിക്കാവുന്നതാണ്. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ലോ, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദധാരികള്‍ക്ക് അനുയോജ്യമായ ഉപരിപഠന കോഴ്‌സാണിത്. സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ഓണ്‍ലൈനായി www.nism.ac.in ല്‍ 2018 മാര്‍ച്ച് 31 വരെ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

അക്കാഡമിക് മെരിറ്റും എക്‌സ്പീരിയന്‍സുമെല്ലാം പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഒരു മത്‌സരപരീക്ഷക്ക് വിധേയമാക്കും. ഇതില്‍ യോഗ്യത നേടുന്നവരെ ഉപന്യാസമെഴുത്ത്, വ്യക്തിഗത അഭിമുഖം എന്നിവ നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. ആശയവിനിമയ നൈപുണ്യവും ടീംസ്പിരിറ്റ്, കരിയര്‍ ഒബ്ജക്ടീവ് എന്നിവ വിലയിരുത്തുന്ന തരത്തിലാണ് ഉപന്യാസമെഴുത്തും ഇന്റര്‍വ്യൂവും.

സെലക്ഷന്‍ ഇന്റര്‍വ്യു ഏപ്രില്‍ 7 മുതല്‍ മേയ് 6 വരെ നടക്കും. ആദ്യ മെരിറ്റ് ലിസ്റ്റ് മേയ് 12 ന് പ്രസിദ്ധപ്പെടുത്തും. ജൂണ്‍ 2 നകം ഫീസ് അടച്ച് അഡ്മിഷന്‍ നേടണം. സെക്കന്‍ഡ് മെരിറ്റ് ലിസ്റ്റ് ജൂണ്‍ 4 ന് പ്രസിദ്ധപ്പെടുത്തും. ഫീസ് അടച്ച് അഡ്മിഷന്‍ നേടാന്‍ ജൂണ്‍ 26 വരെ സമയം ലഭിക്കും. 2018 ജൂലൈ 3 ന് കോഴ്‌സ് ആരംഭിക്കുന്നതാണ്.

രണ്ടുവര്‍ഷത്തെ കോഴ്‌സ് ഫീസായി മൊത്തം 10.5 ലക്ഷം രൂപ നല്‍കണം. ഇത് രണ്ട് ഗഡുക്കളായി അടയ്ക്കാം.

പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലേസ്‌മെന്റ് സഹായം ലഭ്യമാകും. സെക്യൂരിറ്റി മാര്‍ക്കറ്റ്‌സ്, കമേര്‍ഷ്യല്‍ ബാങ്കുകള്‍, അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍, അഡൈ്വസറി ഫേമുകള്‍, ബ്രോക്കിംഗ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍, ഫിനാന്‍സ് പ്ലാനര്‍, വെല്‍ത്ത് മാനേജര്‍, ബിസിനസ് അനലറ്റിക്‌സ് തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍സാധ്യത. കൂടുതല്‍ വിവരങ്ങള്‍ www.nism.ac.in ല്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.