ഭുവി കലക്കി; ഇന്ത്യ നേടി

Monday 19 February 2018 2:45 am IST

ജോഹന്നസ്ബര്‍ഗ്: ഓപ്പണര്‍ ശിഖര്‍ ധവാന്റെ അടിപൊളി ബാറ്റിങ്ങും ഭുവനേശ്വര്‍ കുമാറിന്റെ  വിക്കറ്റ് കൊയ്ത്തും  ഇന്ത്യക്ക് വിജയം സമ്മാനിച്ചു്. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന്  തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ധവാന്റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സ് എടുത്ത ഇന്ത്യ, മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍  ഒമ്പത് വിക്കറ്റിന് 175 റണ്‍സിലൊതുക്കി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.അടിച്ചുകളിച്ച ധവാന്‍ 39 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 72 റണ്‍സ് നേടി. 

വിജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമായി. 

മൂന്ന് വിക്കറ്റുകള്‍ 48 റണ്‍സിന് നഷ്ടമായി. മുട്‌സ് (14), ക്യാപ്റ്റന്‍ ഡുമിനി (3), മില്ലര്‍ (9) എന്നിവര്‍ അനായാസം കീഴടങ്ങി.ഓപ്പണര്‍ ഹെന്‍ഡ്രിക്ക്‌സ് മാത്രമാണ് പിടിച്ചുനിന്നത്്.

ഇന്ത്യയുടെ തുടക്കം മോശമായി.23 റണ്‍സിന് ആദ്യ വിക്കറ്റ് വീണു. രോഹിത് ശര്‍മയാണ് പുറത്തായത്്. ഒമ്പതു പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച് 21 റണ്‍സ്് കുറിച്ച ശര്‍മയെ ഡാലയുടെ പന്തില്‍ ക്ലാസന്‍ പിടികൂടി.

ഒരുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌നയ്ക്ക് തിളങ്ങാനായില്ല. ഏഴു പന്തില്‍ 15 റണ്‍സാണ് സമ്പാദ്യം. റെയ്‌നയെ ഡാലാ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 49 റണ്‍സ്. ക്യാപ്റ്റന്‍ കോഹ്‌ലി കളത്തിലിറങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ധവാനും കോഹ്‌ലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. കോഹ്‌ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷംസിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 26 റണ്‍സ് നേടി. കോഹ്‌ലിക്ക് പിന്നാലെ ധവാനും വീണു. 

മനീഷ് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. 13 റണ്‍സ് കുറിച്ച ഹാര്‍ദിക് പാണ്ഡ്യയും കീഴടങ്ങാതെ നിന്നു.

സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: രോഹിത് ശര്‍മ സി ക്ലാസന്‍ ബി ഡാല 21, ശിഖര്‍ ധവാന്‍ സി ക്ലാസന്‍ ബി ഫെഹല്‍ക്കുവായോ 72, സുരേഷ് റെയ്‌ന സി ആന്‍ഡ് ബി ഡാലാ 15, വിരാട് കോഹ് ലി എല്‍ബിഡബ്‌ളിയു ബി ഷംസി 26, മനീഷ് പാണ്ഡ്യ  നോട്ടൗട്ട് 29   , എം എസ് ധോണി ബി മോറിസ് 16, ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് 13, എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 203.

വിക്കറ്റ് വീഴ്ച: 1-23, 2-49, 3-108, 4-155, 5-183 ബൗളിങ് : ഡി പാറ്റേഴ്‌സന്‍ 4-0-48-0, ഡാലാ 4-0-47-2, മോറിസ് 4-0-39-1, ഷംസി 4-0-37-1, സ്മുട്‌സ് 2-0-14-0, ഫെഹല്‍ക്കുവായോ 2-0-16-0.

ദക്ഷിണാഫ്രിക്ക: ട്രവര്‍ മുട്‌സ് സി ധവാന്‍ ബി കുമാര്‍ 14, ഹെന്‍ഡ്രിക്‌സ്  സി ധോണി ബി കുമാര്‍ 70    , ജെ.പി ഡുമിനി സി റെയ്‌ന ബി കുമാര്‍ 3, മില്ലര്‍ സി ധവാന്‍ ബി പാണ്ഡ്യ 9 , ബെഹറുദീന്‍ സി പാണ്ഡ്യ ബി ചഹല്‍ 39, ക്ലാസന്‍ സി റെയ്‌ന ബി കുമാര്‍ 16, ഫെഹുല്‍ക്കുവായോ സി ചഹല്‍ ബി ഉനദ്ഘട് 13, മോറിസ് സി റെയ്‌ന ബി കുമാര്‍ 0, പാ്േറ്റഴ്‌സണ്‍ റണ്‍ ഔട്ട് 1, ഡാല നോട്ടൗട്ട് 2, ഷംസി നോട്ടൗട്ട് 0 , എക്‌സ്ട്രാസ് 8 ആകെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 175.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.