ലണ്ടന്‍: ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെഇരട്ട ഗോളില്‍ ഹഡര്ഫീല്ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത. തുടര്‍ച്ചയായ നാലാം തവണയാണ് യുണൈറ്റഡ് എഫ് എ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
ഇരു പകുതികളിലുമായാണ് ലുക്കാക്കു സ്കോര്‍ ചെയ്തത്. മൂന്നാം മിനിറ്റില്‍ ലുക്കാക്കു യുണൈറ്റഡിനെ മുന്നിലെത്തിച്ചു.ആദ്യ പകുതിയല്‍ ഹഡര്‍ഫീല്‍ഡ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. യുണൈറ്റഡിന്റെ നീക്കങ്ങളൊക്ക അവര്‍ ഫലപ്രദമായി തടഞ്ഞു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹഡര്ഫീല്ഡിന്റെ മാറ്റ ഗോള്‍ നേടിയതാണ്. പക്ഷെ വീഡിയോ പരിശോധനയെ തുടര്‍ന്ന് ഗോള്‍ അനുവദിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും ലുക്കാക്കു ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തിലേക്ക് നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: