ഷുഹൈബ് വധം: സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ

Monday 19 February 2018 9:36 am IST

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍നിന്ന് നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാന്‍ മാത്രമായിരുന്നു തീരുമാനമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. 

കേസില്‍ പിടിയിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തില്‍ ആകെ അഞ്ച് പേരാണുള്ളത്. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം കീഴടങ്ങിയ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നതായും പോലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായവരെ ഏതാനം നിമിഷത്തിനകം കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.