ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച പൂഞ്ചിലെ കര്‍മാറയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയ സമയത്തായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നുഴഞ്ഞു കയറ്റം കണ്ടെത്തിയുടനെ സൈന്യം നടപടി സ്വീകരിച്ചിരുന്നു. പാക് വെടിവയ്പില്‍ സൈനികനു പരിക്കേറ്റിരുന്നു. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: