ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി

Monday 19 February 2018 10:34 am IST

ഇസ്ലാമാബാദ്: മുന്‍ പാക് ക്രിക്കറ്റ് താരവും തെഹരിക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്‌റ മനേകയാണ് വധു. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ഞായറാഴ്ച ലാഹോറിലാണ് ലളിതമായരീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്. 

പാക്കിസ്ഥാനി ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ജെമിന ഗോള്‍ഡ് സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ. ഈ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. പിന്നീട് 2015 ജനുവരിയില്‍ പാക് ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്തു. എന്നാല്‍ ഒന്പതു മാസത്തിനുശേഷം ഈ ബന്ധം വേര്‍പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.