മേഘാലയയിലെ എന്‍സിപി സ്ഥാനാര്‍ഥിയെ വെടിവച്ചു കൊന്നു

Monday 19 February 2018 11:13 am IST

ഷില്ലോങ്: മേഘാലയയിലെ ഗാരോഹില്‍സില്‍ ഉള്‍പ്പെട്ട വില്യംനഗര്‍ നിയോജകമണ്ഡലത്തിലെ എന്‍സിപി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍.സാങ്മ വെടിയേറ്റു മരിച്ചു. സോബോക്‌ഗ്രേ, നാബോഗ്രേ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു വില്യംനഗറിലേക്കു മടങ്ങുകയായിരുന്ന സാങ്മയെ സമന്ദയില്‍വച്ചു രാത്രി എട്ടോടെയാണു വെടിവച്ചുകൊന്നത്. സാങ്മയുടെ രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു.

നാല്‍പത്തിരണ്ടുകാരനായ സാങ്മ ഈയിടെയാണ് എന്‍സിപിയില്‍ ചേര്‍ന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മേഘാലയയില്‍ ഈ മാസം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍, സാങ്മയ്ക്കു വോട്ടു ചെയ്യുന്നവര്‍ക്കെതിരെ അക്രമമുണ്ടാകുമെന്നു തീവ്രവാദി സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.