തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എസ്.പി. ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല.
മട്ടന്നൂര്‍ സിഐ എ.വി. ജോണിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. 12 അംഗം സംഘത്തെയാണ് നേരത്തെ നിയോഗിച്ചത്.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയും എസ്പി, ഡിവൈ എസ്പി സ്ക്വാഡിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: