ബെംഗളൂരു: മലയാളിയും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ഹാരിസ് നാലാപ്പാടിന്റെ മകന് മുഹമ്മദ് നാലാപ്പാട് പോലീസില്‍ കീഴടങ്ങി. മുഹമ്മദ് ബെംഗളൂരു സിറ്റി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്. ഇയാളെ ആറു വര്‍ഷത്തേക്ക് സംഘടനയില്‍നിന്ന് പുറത്താക്കി.
ബെംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനെ റസ്റ്ററന്റില്‍ തല്ലിച്ചതച്ചതാണ് കേസ്. ബെംഗളൂരു യുബി സിറ്റിയിലെ റസ്റ്ററന്റിലാണ് സംഭവം. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വത്തിനോട് നേരേ ചൊവ്വേ ഇരിക്കാന്‍ മുഹമ്മദും കൂട്ടുകാരും ആവശ്യപ്പെട്ടു. അസൗകര്യം അറിയിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ പരുക്കേറ്റ് മല്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ വിദ്വത്തിനെ അവിടെയുമെത്തി മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. വിദ്വതിന്റെ സഹോദരനെയും ആക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: