ജയന്തിദിനത്തില്‍ ഛത്രപതി ശിവാജിക്ക് ആദരവ് അര്‍പ്പിച്ചു

Monday 19 February 2018 12:23 pm IST

ന്യൂദല്‍ഹി: ഛത്രപതി ശിവാജിയുടെ ജയന്തിദിനത്തില്‍ ആദരവര്‍പ്പിച്ച് ഉപരാഷ്ട്രപതിയും പ്രധാനന്ത്രിയും രാഹല്‍ ഗാന്ധിയും. 

മികച്ച ഭരണനിപുണത, യുദ്ധതന്ത്ര പരാക്രമം, പുരോഗമന ചിന്ത, സ്ത്രീകളോടുള്ള ആദരം എന്നിവയിലൂടെ വാഴ്ത്തപ്പെടുന്ന മഹാ രാജനേതാവായിരുന്നു ശിവാജിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ധീരതയും ഐതിഹാസിക പ്രവൃത്തികളും എക്കാലത്തും ആളുകളെ പ്രചാദിപ്പിക്കുമെന്ന് വെങ്കയ്യ പറഞ്ഞു.

ശിവാജി ജയന്തിദിനത്തില്‍ ആ മഹാരാജിനു മുന്നില്‍ ശിരസു വണങ്ങുന്നു., ജയ് ശിവാജി, പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോ ബ്ലോഗില്‍ കുറിച്ചു. 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മറാഠിയില്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ സന്ദേശം കുറിച്ചു: ജനങ്ങളുടെ ഭരണമെന്ന സങ്കല്‍പ്പം സാക്ഷാത്കരിച്ച, ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം നല്‍കിയ ശിവാജി മഹാരാജിനെ അഭിവാദ്യം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.