ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: 20 നക്‌സലുകളെ വധിച്ചുവെന്ന് സ്‌പെഷല്‍ ഡിജി

Monday 19 February 2018 12:41 pm IST

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി സ്‌പെഷല്‍ ഡിജി ഡി.എം. അശ്വതി. ഞായറാഴ്ച വൈകുന്നേരം ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായും അശ്വനി പറഞ്ഞു. 

സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് നക്‌സലുകളെ നേരിട്ടത്. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മാഡ്കാം ഹാണ്ട, മുകേഷ് കാഡ്ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.