ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയം: പ്രധാനമന്ത്രി

Monday 19 February 2018 1:36 pm IST
സാങ്കേതിക വിദഗ്ദ്ധരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കുറിക്കലിലൂടെ ലോകത്തിന്റെ മുഴുവന്‍ ടെക്‌നോളജി ഹബായി മാറുകയാണെന്ന് മോദി പറഞ്ഞു. മൂന്നര വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടമാണിത്. പദ്ധതി സര്‍ക്കാരിന്റേതാണെങ്കിലും വിജയം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നത് സങ്കല്‍പ്പമോ പദ്ധതിയോ അല്ല ജീവിത രീതിയായിക്കഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.

ഹൈദരാബാദ്: ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോണ്‍ക്ലേവ് ദല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഡിജിറ്റല്‍ സാക്ഷരത എല്ലാ വീടുകളിലുമെത്തിക്കാനായി. ഗ്രാമീണ ഇന്ത്യയില്‍ പ്രധാനമന്ത്രി റൂറല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ വഴി 60 കോടി മുതിര്‍ന്നവരെ ഡിജിറ്റല്‍കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ലക്ഷ്യമിട്ടു. ഇവരില്‍ 10 കോടിപ്പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയെ ഡിജിറ്റല്‍ ആക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. 2014 ല്‍ രണ്ട് മൊബൈല്‍ േഫാണ്‍ നിര്‍മ്മാണ ഫാക്ടറികളേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 118 മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ ചിലത് ലോകോത്തര ഫാക്ടറികളാണ്. 

സാങ്കേതിക വിദഗ്ദ്ധരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകം ഇന്ന് ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കുറിക്കലിലൂടെ ലോകത്തിന്റെ മുഴുവന്‍ ടെക്‌നോളജി ഹബായി മാറുകയാണെന്ന് മോദി പറഞ്ഞു. മൂന്നര വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടമാണിത്. പദ്ധതി സര്‍ക്കാരിന്റേതാണെങ്കിലും വിജയം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നത് സങ്കല്‍പ്പമോ പദ്ധതിയോ അല്ല ജീവിത രീതിയായിക്കഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയാണ് ഇന്ന് ഏറ്റവും സാങ്കേതിക പരിജ്ഞാനമുള്ളവരുടെ രാജ്യം. വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പം ഇന്ത്യന്‍ ദര്‍ശനത്തിന്റേതാണ്. പ്രചീനമായ ഈ ഭാവന ഇന്ന് സാങ്കേതിക വിപ്ലവത്തിലൂടെയും ശരിവെച്ചിരിക്കുകയാണ്. അതിരുകളില്ലാത്ത, അകലങ്ങളില്ലാത്ത അവസ്ഥയാണിപ്പോള്‍. 
എല്ലാ മേഖലയിലും ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങള്‍ക്ക് ഇന്ത്യയിന്ന് മികച്ചയിടമാണ്. നമ്മള്‍ നൂതനമായ കണ്ടെത്തലുകള്‍ക്കും സംരംഭങ്ങള്‍ക്കും മാത്രമല്ല, അവയുടെ വിപണന മേഖലയിലും വളരുകയാണ്. ലോകത്തെ ഏറ്റവും സാങ്കേതിക സൗഹൃദ രാജ്യമായി വളരുകയാണ്. ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പ്പമാണ് ആധാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.