കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം

Monday 19 February 2018 3:30 pm IST

കണ്ണൂര്‍ : കണ്ണൂരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. നിയമമന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാകും യോഗം ചേരുക. 

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ എതിരാളികള്‍ക്ക് സിപിഎമ്മിനെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന് പി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ കലാപ ഭൂമിയാക്കാന്‍ സംഘ പരിവാര്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു. 

അതേസമയം കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനായിരുന്നു കൊട്ടേഷന്‍ കിട്ടിയത്. ഇനി പിടികിട്ടാന്‍  ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ്.

അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേരും ഷുഹൈബിനെ വെട്ടിയവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.