എരുമേലിയില്‍ നഴ്‌സിങ് കോളജ് ബസ് മറിഞ്ഞ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

Monday 19 February 2018 4:34 pm IST

എരുമേലി: നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. എരുമേലി അസീസി ഹോസ്പിറ്റലിലെ നഴ്സിങ്ങ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കോളേജ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചക്ക്  ഒരു മണിയോടു കൂടി എരുമേലിക്ക് സമീപം പ്രൊപ്പോസിലാണ് സംഭവം. കാഞ്ഞിരപ്പളളി ജനറലാശുപത്രിയിലെ ട്രെയിനിങ്ങിനു ശേഷം തിരിച്ച് പോകുന്നതിനിടെയാണ് അപകമുണ്ടായത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായിട്ടുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ച് മാറ്റിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ ബസ് റോഡിനു കുറുകെ വട്ടം മറിയുകയായിരുന്നു. 

ഏതാണ്ട് ഇരുപതോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എരുമേലി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക്കു ശേഷം ഇരുപത്തിയാറാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.