കൊച്ചി: ഒരു അഡാര്‍ ലവ്വിലെ ഹിറ്റ് ഗാനം’ മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന കേസിനെതിരെ നടി പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു . കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നു നടി ഹര്‍ജിയില്‍ വ്യക്തമാക്കി . പ്രിയയ്ക്ക് പുറമെ സംവിധായകന് ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചു .
ചിത്രത്തിലെ വൈറലായ മാണിക്യ മലരായ പൂവി… എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്കിയ പരാതിക്കുമേല്‍ തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: