ബിഎസ്എന്‍എല്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ 20 മുതല്‍

Monday 19 February 2018 5:42 pm IST

 

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ഉള്‍പ്പെട്ട എല്ലാ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്കളിലും കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും 20 മുതല്‍ 24 വരെ മൊബൈല്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ ഏര്‍പ്പെടുത്തി. 

ഈ സൗകര്യം ആധാര്‍ കാര്‍ഡ് എടുക്കുമ്പോള്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പറും ചേര്‍ത്തവര്‍ക്ക് 14546 ലേക്ക് വിളിച്ച് ഐവിആര്‍എസ് നിര്‍ദേശം പാലിച്ചു കൊണ്ടും ചെയ്യാവുന്നതാണ്. ക്യാമ്പില്‍ പുതുതായി മൊബൈല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും മൊബൈല്‍ നമ്പര്‍ മാറാതെ ബിഎസ്എന്‍എല്‍എടുക്കുന്നവര്‍ക്കും ത്രീഇന്‍ വന്‍ (ഓര്‍ഡിനറി, മൈക്രോ, നാനോ) സൗകര്ര്യമുള്ള സിം കാര്‍ഡ് സൗജന്യമായി ലഭിക്കും.

 ഫോട്ടോയും ഐഡി പ്രൂഫും ആവശ്യമില്ല. ആധാര്‍ നമ്പര്‍ മാത്രം മതി. ഇതോടൊപ്പം ലാന്‍ഡ്‌ലൈനിന്റെ വാടകയിനത്തില്‍ വാര്‍ഷിക പദ്ധതി പ്രകാരമുള്ള സ്‌കീമിലേക്കു മാറുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതുമാണ്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ 1200 രൂപയും നഗരപ്രദേശങ്ങളിലുള്ളവര്‍ 1500 രൂപയുമാണ് അടക്കേണ്ടത്.

ബിഎസ്എന്‍എല്‍ എല്ലാ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കും നിലവില്‍ ഞായറാഴ്ചകളില്‍ മാത്രം 110 രൂപയുടെ ടോപ്പ് അപ്പിനു ലഭിക്കുന്ന മുഴുവന്‍ സംസാരമൂല്യം, 110 രൂപയുടെ ടോപ്പ്അപ്പ് കാര്‍ഡ് നേരത്തെ വാങ്ങിച്ചു ഞായറാഴ്ചകളില്‍ ആക്ടിവേറ്റ് ചെയ്താലും ലഭിക്കും. ഇതുപ്രകാരം 20 രൂപയോളം ലാഭിക്കാവുന്നതാണ്. 

കൂടാതെ ഒരു വര്‍ഷ കാലാവധിയുള്ള 999 രൂപയുടെ പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനിനു 181 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റ ഉപയോഗവും പരിധിയില്ലാതെ രാജ്യത്തെ ഏതു കമ്പനിയുടെ നമ്പറിലേക്കുമുള്ള സൗജന്യ കോളുകളും ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.