കൂത്തുപറമ്പ്: 2018 ജൂണ്‍ മാസത്തോടെ ആഭരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ 75,000 ടണ്‍ കാര്‍ഗോ നീക്കമാണ് കിയാല്‍ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ കാര്‍ഗോ ലഭ്യത കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വ്യവസായികളയും കൂര്‍ഗ് ചേമ്പര്‍ ഓഫ് കൊമേഴ്സിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സംരഭത്തിന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് മുന്‍കൈയ്യെടുക്കുമെന്ന് കിയാല്‍ എംഡി ബാലകിരണുമായി നടത്തിയ ചര്‍ച്ചയില്‍ ചേമ്പര്‍ ഭാരവാഹികള്‍ ഉറപ്പുനല്‍കി.
ഇതിനായി മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെയും കുടക് ചേമ്പറിന്റെയും മാര്‍ക്കറ്റ് വ്യാപാരികളുടെയും ഒരു യോഗം കിയാല്‍ ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.
ചേമ്പര്‍ പ്രസിഡണ്ട് കെ.ത്രിവിക്രമന്‍, മുന്‍ പ്രസിഡണ്ടുമാരായ മഹേഷ് ചന്ദ്രബാലിക, വിനോദ് നാരായണന്, സുശീല്‍ ആറോണ്‍, സഞ്ജയ് ആറാട്ട് പൂവാടന്‍, സത്താര്‍, നാരായണന് കുട്ടി, ഹരീന്ദ്രന്‍, അനില്‍കുമാര്‍, ഹനീഫ്, കെ.പി.വി.പി. പ്രവീണ്‍, സുഹാസ് വേലാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: