കണ്ണൂര്‍: കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത സിപിഎം ക്രിമിനലുകളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുവും സിപിഎം ജില്ലാ നേതൃത്വമായി അടുത്ത ബന്ധമുള്ളവരാണ്. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചാര്‍ജ് വഹിക്കുന്ന ആളാണ് ആകാശ് തില്ലങ്കേരി. കൂടാതെ നിരവധി കേസുകളില്‍ പ്രതിയുമാണ്. രണ്ട് വര്‍ഷം മുമ്പ്് സിപിഎം ആരംഭിച്ച സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡ് നടത്തിയ കൊലപാതകമായിരുന്നു വിനീഷിന്റേത്. അതില്‍ ആകാശ് തില്ലങ്കേരിയും പ്രതിയായിരുന്നു. ബോംബേറും വീട് തകര്‍ക്കലും സംബന്ധിച്ച നിരവധി കേസുകളില്‍ ഇവര്‍ രണ്ടുപേരും പ്രതികളാണ്.
ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറച്ചു നാളുകളായി തിരുവന്തപുരം എകെജി സെന്റര്‍, സിപിഎം കണ്ണൂര്‍ ജില്ലാ ആസ്ഥാനം എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയായതു കൊണ്ടുതന്നെ സിപിഎം ഈ കേസില്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ തിരിമറി നടത്തുവാന്‍ സാധ്യതയുണ്ട്, അതിന് പോലീസ് അധികൃതര്‍ കൂട്ടുനില്‍ക്കുമെന്നത് ഉറപ്പാണ്, അതുകൊണ്ട് തന്നെ കേസ് കേരളത്തിന് പുറത്തുള്ള മറ്റൊരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിനു മുന്നില്‍ വരികയുള്ളു. അതിനാല്‍ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: