പഞ്ച്കുള കലാപം: അനുയായികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Tuesday 20 February 2018 2:45 am IST

പഞ്ച്കുള (ഹരിയാന): പഞ്ച്കുള കലാപത്തില്‍ 53 ദേരാ അനുയായികള്‍ക്കെതിരെ ചുമത്തിയ വധശ്രമ-രാജ്യദ്രോഹക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പഞ്ച്കുള കോടതി. പോലീസ് സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ കോടതിക്കു മുമ്പില്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി.

പഞ്ച്കുളയിലെ ദേരാ മുഖ്യനേതാവ് ചാംകൗര്‍ സിംഗ്, മീഡിയ കോഓര്‍ഡിനേറ്റര്‍ സുരിന്ദര്‍ ദഹിമാന്‍ ഇന്‍സാന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇവര്‍ക്കെതിരെ ഐപിസി 307, 121, 121എ എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ഈ ചാര്‍ജുകള്‍ ഇവരില്‍ നിന്ന് ഒഴിവാക്കും. 53 പേരുടെയും  വിചാരണ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു കോടതിയിലാണ് നടന്നിരുന്നത്. 

കഴിഞ്ഞആഗസ്റ്റ് 25ന് ദേര തലവന്‍ ഗുര്‍മീത് റാം റഹിമിന് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മാനഭംഗക്കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കലാപത്തില്‍ ഹരിയാനയില്‍ 125 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.