ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി

Tuesday 20 February 2018 2:45 am IST

ലാഹോര്‍: മുന്‍  ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 65കാരനായ ഇമ്രാന്റെ പുതിയ ജീവിത സഖിക്ക് അമ്പതിനടുത്ത് പ്രായമുണ്ട്. 

പിങ്കി പിര്‍  എന്ന ബുഷ്‌റ മനേക നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ ഈ അടുപ്പവും ദൃഢമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മനേക ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടി. ആദ്യ വിവാഹത്തില്‍ ആത്മീയ ഉപദേശകയ്ക്ക് അഞ്ച് കുട്ടികളുണ്ട

ലാഹോറില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തായിരുന്നു വധു. 2004 ലില്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.

ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ. ഇമ്രാന്‍ ഖാന്റെ വിവാഹ വാര്‍ത്ത ശരിവെച്ചുകൊണ്ടും ആശംസകള്‍ അറിയിച്ചുകൊണ്ട് തെഹ്രിക് ഇ ഇന്‍സാഫും രംഗത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.