ജനസംഖ്യാ വര്‍ദ്ധന: സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

Tuesday 20 February 2018 2:45 am IST

ന്യൂദല്‍ഹി: ജനസംഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ കര്‍ശനനടപടികള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മൂന്ന് പൊതുതാല്‍പര്യഹര്‍ജി. അനുജ് സക്‌സേന, പൃഥ്വി രാജ് ചൗഹാന്‍, പ്രിയ ശര്‍മ എന്നീ മൂന്നു അഭിഭാഷകരാണ് പ്രത്യേകം പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളുവെന്ന നിയന്ത്രണം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഇത് പാലിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കണമെന്നും പറയുന്നു. 2022ഓടെ ജനസംഖ്യ 1.5 ബില്ല്യണാകും. ആഗോളതാപനത്തിലും തൊഴിലില്ലായ്മയും, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയവ രാജ്യത്തുണ്ടാകുമെന്നും ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.