അറത്തില്‍ ഇടമന വാധ്യാരില്ലത്ത് അമ്പതാണ്ടിന് ശേഷം കളിയാട്ടം

Monday 19 February 2018 6:03 pm IST

 

പിലാത്തറ: പ്രമുഖ താന്ത്രിക വൈദിക തറവാടായ അറത്തില്‍ ഇടമന വാധ്യാരില്ലത്ത് അമ്പതാണ്ടിന് ശേഷമുള്ള കളിയാട്ടം മാര്‍ച്ച് 12,13 തിയ്യതികളില്‍ നടക്കും. 12 ന് രണ്ടു മണിക്ക് തുടങ്ങല്‍ ചടങ്ങും തുടര്‍ന്ന് തോറ്റങ്ങളും. രാത്രി ഏഴിന് അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രത്തില്‍ നിന്നും വാദ്യമേള അകമ്പടിയോടെ മേല്‍ശാന്തി കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നള്ളിക്കും. 7.30 മുതല്‍ തോറ്റങ്ങളുടെ പുറപ്പാട്. 11 മണിക്ക് കുറത്തി, ഭൈരവന്‍ തുടര്‍ന്ന് പഴിച്ചയില്‍ ഭഗവതി, കക്കര ഭഗവതി, രക്തേശ്വരി തെയ്യങ്ങള്‍, 13 ന് പുലര്‍ച്ചെ പള്ളിക്കുളങ്ങര ഭഗവതിയുടെയും രക്തേശ്വരിയുടെയും കൂടിയാട്ടം, തുടര്‍ന്ന് നരമ്പില്‍ ഭഗവതി, രക്തചാമുണ്ഡിയുടെയും അത്യുന്നത്ത് ഭഗവതിയുടെയും കൂടിയാട്ടം, രാവിലെ തൊണ്ടപ്പന്‍, ചാലില്‍ തോട്ടുഭഗവതി, കുണ്ടോര്‍ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ ഉണ്ടാകും. 11.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും അറത്തില്‍ ഭഗവതിയുടെ തിരുമുടി നിവരലും തന്ത്രി കേശവ വാധ്യാന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗുരുതി ദര്‍പ്പണവും നടക്കും. തുടര്‍ന്ന് തിരുവായുധം അറത്തിലമ്പലത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.