പിലാത്തറ: മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമങ്ങളും ചട്ടങ്ങളും തിരുവിതാംകൂര്‍, കൊച്ചിന് ദേവസ്വം പോലെ ഏകീകരിക്കണമെന്ന് പുഷ്പക ബ്രാഹ്മണ സേവാസംഘം അറത്തില്‍ പ്രാദേശികസഭാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേശവതീരം ആയുര്വ്വേദഗ്രാമത്തില് ജില്ലാ പ്രസിഡന്റ് എ.എം.കുഞ്ഞികൃഷ്ണന് നമ്പീശന് ഉദ്ഘാടനം ചെയ്തു. ടി.എം.രവീന്ദന് നമ്പീശന് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി കെ.എം.ബാലകൃഷന് നമ്പീശന്, ടി.എം.സുരേഷ് ബാബു, കെ.എം.കുഞ്ഞികൃഷ്ണന് നമ്പീശന്, സതീ രവീന്ദ്രന്, കെ.കെ.എം.ശാരദ, എ.ദാക്ഷായണി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.എം.രവീന്ദന്-പ്രസിഡണ്ട്, സോമശേഖരന്‍-വൈസ് പ്രസിഡണ്ട്, ടി.എം.സുരേഷ് ബാബു-സെക്രട്ടറി, ടി.എം.ശ്രീജിത്ത് ജോയിന്റ് സെക്രട്ടറി, വി.എം.കേശവന് നമ്പീശന് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: