ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് 2018 ഇന്ന് തുടങ്ങും

Monday 19 February 2018 6:04 pm IST

 

പയ്യാവൂര്‍: കണ്ണൂര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെയും കവി സൗഹൃദ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 25 വരെ പയ്യാവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് രാവിലെ പത്തിന് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.കെ. മാത്യു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കവിയരങ്ങ്.

24 വരെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ മെമ്മറി ടാലന്റ് ടെസ്റ്റ് കോമ്പറ്റീഷനും ശില്‍പ്പ പ്രദര്‍ശനവും ചിത്രപ്രദര്‍ശനവും 24, 25 തിയ്യതികളില്‍ സംഗീത ഡ്രാമ, കാവ്യശില്‍പം, നാടന്‍പാട്ട്, ഭരതനാട്യം, നാടകം എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 25 ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.