ജില്ലാ പോലീസ് മമ്പറം വോളി ഫെസ്റ്റിന് ഇന്ന് തുടക്കം

Monday 19 February 2018 6:04 pm IST

 

കുത്തുപറമ്പ്: ജില്ലപോലീസ്, തലശേരി ബ്ലോക്ക് പഞ്ചായത്ത്, ജെസിഐ മമ്പറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മമ്പറം വോളി ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകുനേരം 7 മണിക്ക് നടക്കുന്ന ചടങ്ങില്‍ മേജര്‍ വോളിയുടെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപിയും ജില്ലാ വോളിയുടെ ഉദ്ഘാടനം ജില്ല പോലീസ് മേധാവി ജി.ശിവ വിക്രമും നിര്‍വഹിക്കും.

സംഘാടകസമിതി വൈസ് ചെയര്‍മാന്‍ മമ്പറം മാധവന്‍ അധ്യക്ഷത വഹിക്കും. കുത്തുപറമ്പ് സിഐ ജോഷി ജോസ്, എസ്‌ഐ കെ.വി.നിഷിത്ത്, കണ്ണൂര്‍ സിറ്റി സിഐ കെ.വി.പ്രമോദ്, ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ.കെ.രാജീവന്‍, മമ്പറം ദിവാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി സന്നദ്ധ സംഘടന പ്രതിനിധികള്‍ സംസാരിക്കും.

 ഉദ്ഘാടന മത്സരത്തില്‍ മേജര്‍ വോളിയില്‍ 122 ഇന്‍ഫണ്ടറി ബറ്റാലിയന്‍ കണ്ണൂരും ദില്ല വോളി (ആര്‍ടിലറി ടീം) ടീമും ജില്ല വോളിയില്‍ ടാസ്‌ക് മക്രേരിയും ന്യൂ പ്രസാദ് വെള്ളച്ചാലും ഏറ്റുമുട്ടും.

യുവധാര പട്ടാന്നൂര്‍, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ്, പൂതാടി ബ്രദേര്‍സ് , വേങ്ങാട് ഗ്രാമ പഞ്ചായത്ത്, എയറോസിസ് കോളേജ് (കര്‍ണാടക യൂണിവേഴ്‌സിറ്റി), മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂള്‍ (എംഇജി ബംഗളുരു) തുടങ്ങിയ ടീമുകള്‍ മത്സരിക്കും.

23 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ടീമും ഏറ്റുമുട്ടുന്ന വനിതാ വോളിയും നടക്കും. 25 നു ജില്ല പോലീസ് മേധാവി ജി.ശിവവിക്രം നയിക്കുന്ന പോലീസ് ഓഫീസസേഴ്‌സ് ടീമും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അണിനിരക്കുന്ന ടീമും തമ്മില്‍ സെലിബ്രിറ്റി പ്രദര്‍ശന മത്സരവും നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.