തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാരും ബസ് ഉടമകളും നടത്തുന്ന ഒത്തുകളി നാടകമാണ് ബസ് സമരമെന്ന് എബിവിപി. കണ്സഷന് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ അതിനു മുതിര്‍ന്നാല്‍ ബസ് തടയല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു.
നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മിനിമം കിലോമീറ്റര്‍ ദൈര്‍ഘ്യം വെട്ടിച്ചുരുക്കുകയും കണ്സഷന് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. മുതലാളിമാര്‍ക്ക് കുടചൂടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എത്രയും പെട്ടന്ന് സമരം തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ശ്യാംരാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: