ന്യൂദല്‍ഹി: പാഠപുസ്തകങ്ങളുടെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ബാഗുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. പാഠഭാഗങ്ങള്‍ ഉരുവിട്ട് പഠിക്കുന്നതോടൊപ്പം തന്നെ പുസ്തകങ്ങളുടെ വലിപ്പവും ബാഗുകളുടെ കനവും കുറയ്ക്കുവാനാകുമെന്ന് എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
പുതിയ പരിഷ്കാരത്തിലൂടെ പഠനഭാരം കുറയ്ക്കുവാനും നുള്ളി പഠിപ്പിക്കുന്ന രീതി ഒഴിവാക്കുവാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. അനുഭവവേദ്യമായ പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വലിയ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുവാനാകുമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേഷ് സേനാപതി പറഞ്ഞു.
പഠനഭാരം കുറക്കുന്നതിലൂടെ ഓരോവിദ്യാര്‍ത്ഥികളുടെയും നിലവാരം നിലനിര്‍ത്തുവാനും അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുപോലെ നിരീക്ഷിക്കുവാനും സാധിക്കും. ഇപ്പോള്‍ 5 മുതല്‍ 10 കിലോ വരെയുള്ള സ്കൂള്‍ ബാഗുകളാണ് 8-13 പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ചുമക്കുന്നത് ഇതിന് അറുതി വരുത്തുവാനാണ് എന്‍സിആര്‍ടി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: