എന്‍ജിഒ സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച്

Tuesday 20 February 2018 2:45 am IST

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ 23ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.  ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ എന്‍ജിഒ സംഘിലുള്‍പ്പെട്ട ഫെറ്റോയും ഇടതു സര്‍വ്വീസ് സംഘടനകളും അനിശ്ചിതകാല പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഇടതു സംഘടനകള്‍ പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒപ്പു ശേഖരണം നടത്തുകയാണ്. ജീവനക്കാരെ കബളിപ്പിക്കുന്ന നിലപാട് ഇടതു യൂണിയനുകള്‍ അവസാനിപ്പിക്കണമെന്ന്  എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍, സെക്രട്ടറി എസ്.കെ.ജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.