തിരുവനന്തപുരം: കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 21ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. കര്‍ഷക രക്ഷ കേരള രക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന മാര്‍ച്ച് കിസ്സാന്‍ മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വീരേന്ദ്രസിംഗ് എംപി ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. കേരളത്തില്‍ കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കുക, കര്‍ഷക പെന്ഷന് തുക വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: