വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും

Tuesday 20 February 2018 2:00 am IST

 

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനായി നഗരസഭ വ്യാപാരികളുടെ മേല്‍ യാതൊരു മാനദണ്ഡവുമില്ലാതെ ചുമത്തിയ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാല-കൊത്തുവാള്‍ യൂണിറ്റ് ഭാരവാഹികള്‍. ചിലര്‍ക്ക് ഇരട്ടിയും ചിലര്‍ക്ക് അഞ്ചും പത്തും മടങ്ങുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏത് മാനദണ്ഡമനുസരിച്ചാണ് ഇപ്രകാരം വര്‍ധിപ്പിച്ചിരിക്കുന്നത് എന്ന് ചോദിക്കുന്നവരോട് നിഷേധാത്മകമായ മറുപടിയാണ് നല്‍കുന്നത്. മുമ്പേ വര്‍ധിപ്പിക്കേണ്ട വര്‍ധനയാണ് നടപ്പാക്കുന്നതെന്നും എത്ര വര്‍ധിപ്പിച്ചുവോ അത് അടയ്ക്കുകതന്നെ വേണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുസംബന്ധിച്ച് പരാതി മേയര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും സമര്‍പ്പിച്ചുണ്ട്. ആറ്റുകാല്‍ പൊങ്കാല അടുത്തിരിക്കുന്ന അവസരത്തില്‍ പിഴകൂടാതെ നികുതി അടയ്ക്കാനുള്ള തീയതി മാര്‍ച്ച് 31വരെ നീട്ടിത്തരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നികുതി വര്‍ധനവ് പുനര്‍പരിശോധിക്കാത്തപക്ഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുമായി ചേര്‍ന്ന് സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ചാല കൊത്തുവാള്‍ യൂണിറ്റ് പ്രസിഡന്റ് കാലടി അജിയും ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് സിദ്ധിക്കും ജനറല്‍ സെക്രട്ടറി അമ്പലത്തറ രാജനും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.