നാടകോത്സവത്തിന് 22 ന് തുടക്കമാകും

Tuesday 20 February 2018 2:00 am IST

 

 

തിരുവനന്തപുരം: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്സ് നാടകോത്സവം 22 മുതല്‍ മാര്‍ച്ച് 1 വരെ ടാഗോര്‍ തിയേറ്ററില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 നാണ നാടകം. പ്രവേശനം സൗജന്യമായിരിക്കും.

പത്തു ലോകോത്തര നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയരാജ്യാന്തര നാടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെയും ലോകത്തിന്റെയും നാടക പാരമ്പര്യത്തിന്റെ പ്രദര്‍ശനത്തിലൂടെ വിശ്വമാനവികതയും സാഹോദര്യവും ആഘോഷിക്കുന്നതാകും 'സൗഹൃദത്തിന്റെ പതാക' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാടകോത്സവം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.